പയ്യാവൂർ: സംസ്ഥാന ശുചിത്വമിഷനും ഹരിതകേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നൽകുന്ന ഹരിത സ്‌കോളർഷിപ്പ് പരിപാടിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഹരിത സ്‌കോളർഷിപ്പ് നേടിയ യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ വിദ്യാലയങ്ങളിൽ നടന്ന പഠന ബോധവത്കരണ പ്രവർത്തനങ്ങളുടെ അവതരണങ്ങൾ ശുചിത്വ പഠനോത്സവത്തിൽ നടന്നു. കാക്കണ്ണൻ പാറയിലെ യോഗിനി ഹിൽസ് ബയോഡൈവേഴ്സിറ്റി സെന്ററിൽ നടന്ന ശുചിത്വ പഠനോത്സവം ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.പി വിപിന അദ്ധ്യക്ഷത വഹിച്ചു. പി. രമാദേവി ആമുഖ പ്രഭാഷണം നടത്തി. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ സോമശേഖരൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
