SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.38 PM IST

പാനൂർ നഗരസഭ വികസന സെമിനാർ

Increase Font Size Decrease Font Size Print Page
seminar
പാനൂർ നഗരസഭ വികസന സെമിനാർ കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: പാനൂർ നഗരസഭ വികസന സെമിനാർ പൂക്കോം മുസ്ലിം എൽ.പി സ്‌കൂളിൽ കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി.ടി രാജൻ നഗരസഭയുടെ നയവും കാഴ്ചപ്പാടും അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഹൈൽ മേക്കുന്ന് കരട് പദ്ധതികളുടെ വിശദീകരണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷിദ ചന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് നജീർ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.എം ബാബുരാജ് സ്വാഗതവും നഗരസഭ സെക്രട്ടറി കെ.ആർ മനോജ് കുമാർ നന്ദിയും പറഞ്ഞു. ഗ്രൂപ്പ് ചർച്ചയും തുടർന്ന് കോഡീകരണവും നടന്നു.

TAGS: LOCAL NEWS, KANNUR, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY