ചെറുതാഴം: കാർഷിക മേഖലയ്ക്ക് ആഘാതമാകുന്ന ഇന്ത്യ-അമേരിക്ക വ്യാപാര കരാർ പിൻവലിക്കുക, കേന്ദ്ര സർക്കാർ നെല്ലിന്റെ പ്രോത്സാഹന ബോണസ് നിഷേധിക്കുന്നത് അവസാനിപ്പിക്കുക, കേന്ദ്രസർക്കാറിന്റെ കർഷകരോടുള്ള വെല്ലുവിളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി കർഷക സംഘം മാടായി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ശ്രീസ്ഥ മാടപ്പുറം വയലിൽ നെൽകർഷകരുടെ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കർഷക സംഘം ജില്ല സെക്രട്ടറി എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.വി രാജീവൻ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് കെ. മനോഹരൻ അദ്ധ്യക്ഷനായിരുന്നു. വി. രമേശൻ, കെ. രഘു, വി.വി ഗോവിന്ദൻ, കെ.കെ.വി ലക്ഷ്മണൻ, എ. മാധവൻ, വി.വി രവി എന്നിവർ സംസാരിച്ചു. ചെറുതാഴം ഈസ്റ്റ് വില്ലേജ് സെക്രട്ടറി എൻ. ഗംഗാധരൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
