SignIn
Kerala Kaumudi Online
Friday, 24 April 2026 5.35 PM IST

സർ സയ്യിദ് കോളേജിൽ ദേശീയ സെമിനാർ

Increase Font Size Decrease Font Size Print Page
seminar
ദ്വിദിന ദേശീയ സെമിനാർ കണ്ണൂർ സർവകലാശാല ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവ്വീസ് കെ.വി സുജിത് ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: പി.ജി ആൻഡ് റിസേർച്ച് ഡിപാർട്ട്മെന്റ് ഓഫ് കെമിസ്ട്രി, സർ സയ്യിദ് കോളേജ് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റിന്റെ സഹകരണത്തോടെ അഡ്വാൻസസ് ഇൻ കംപ്യൂട്ടേഷണൽ കെമിസ്ട്രി എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ അവസാനിച്ചു. സെമിനാർ കണ്ണൂർ സർവകലാശാല ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവ്വീസ് കെ.വി സുജിത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇസ്മയിൽ ഒലായിക്കര അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ അഡ്വ. പി. മഹമൂദ് മുഖ്യാതിഥിയായി പങ്കെടുത്തു. പന്ത്രണ്ട് ഗവേഷണ പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു. സമാപന സമ്മേളനം കോളേജ് മാനേജർ അഡ്വ. പി. മഹമൂദ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൾ ഇൻ ചാർജ് ഡോ. ടി.പി നഫീസ ബേബി അദ്ധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറ്റി അമ്പതിലധികം പേർ പങ്കെടുത്തു.

TAGS: LOCAL NEWS, KANNUR, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.