SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.28 PM IST

ഹെൽത്തി കേരള ക്യാമ്പയിൻ ഇന്ന്

Increase Font Size Decrease Font Size Print Page
healthy-kerala

പേരാവൂർ: സംസ്ഥാന ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, യംഗ് മൈൻഡ്‌സ് ഇന്റർനാഷണൽ, പേരാവൂർ ഹെല്ത്ത് സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഹെൽത്തി കേരള ക്യാമ്പയിൻ ഇന്ന് തൊണ്ടിയിൽ നടക്കും. പാരിഷ് ഹാളിൽ രാവിലെ ഒൻപത് മുതൽ ഒരു മണി വരെയാണ് ക്യാമ്പ്. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആരോഗ്യ ബോധവത്കരണക്ലാസ്, സൗജന്യ ലാബ് പരിശോധന, യോഗ പരിശീലനം, ഹെല്ത്ത് കാർഡ് വിതരണം, പ്രമേഹ രോഗികൾക്കുള്ള ഭക്ഷണ ക്രമീകരണ ചാർട്ട് വിതരണം എന്നിവയുണ്ടാവും. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് വൃക്കരോഗ നിർണയ ലാബ് പരിശോധന സൗജന്യമാണ്. വാർത്താസമ്മേളനത്തിൽ ഡോ.ടി.ജി.മനോജ് കുമാർ, ഡോ.ഇ.ആർ.ബിജു, ഡോ.അനൂപ് മംഗളോദയം, ടി.വി.ജോർജ്, ഒ.മാത്യു എന്നിവർ സംബന്ധിച്ചു.ഫോൺ: 9447689239.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY