
ഇരിട്ടി :കുടുംബശ്രീ ജില്ലാമിഷൻ ആറളം പട്ടികവർഗ്ഗ പ്രത്യേകപദ്ധതിയുടെ ഭാഗമായി യൂത്ത് ക്ലബ്, ഷീ ക്ലബ്ബ് അംഗങ്ങൾക്ക് കായികപരിശീലനം നൽകി. ആറളം ഫാം ബ്ലോക്ക് ഏഴ് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം.അഖിൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.കെ.സബിത അദ്ധ്യക്ഷത വഹിച്ചു.സ്പോർട്സ് കൗൺസിൽ കോച്ച് കെ.പ്രമോദൻ പരിശീലനത്തിന് നേതൃത്വം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി.ജയൻ മുഖ്യാതിഥിയായി. പദ്ധതി കോ ഓർഡിനേറ്റർ പി.സനൂപ് , അസി.കോ ഓർഡിനേറ്റർമാരായ പ്രിയ, അക്ഷയ, അനിമേറ്റർ സി പ്രവീൺ എന്നിവർ പ്രസംഗിച്ചു.ഫുട്ബാൾ, വോളിബോൾ, കരാട്ടേ എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ പന്ത്രണ്ടിനും 25 നും ഇടയിൽ പ്രായമുള്ള യൂത്ത് ക്ലബ്ബ്, ഷീ ക്ലബ്ബ് അംഗങ്ങൾക്ക് ചടങ്ങിൽ സ്പോർട്സ് കിറ്റുകൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
