
കാസർകോട് : വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറിൽ നിന്നും 32 ഗ്രാം നെല്ലിക്കുന്ന് ബങ്കരക്കുന്ന് സ്വദേശി ബി. എം സിദ്ദിഖിനെ (43) കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു.
ദേശീയ പാതയിൽ കറന്തക്കാട് സർവീസ് റോഡ് ആര്യഭവൻ ഹോട്ടലിന് സമീപം കഴിഞ്ഞദിവസം രാത്രി 10.35-ഓടെയാണ് ഈയാളെ പട്രോളിംഗ് സംഘം തടഞ്ഞത്. വാഹനവുമായി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ സബ് ഇൻസ്‌പെക്ടർ മൗഷമിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ബാഗിൽ സൂക്ഷിച്ച രാസലഹരി കണ്ടെത്തിയത്. അളക്കാനുള്ള ത്രാസും പൊലീസ് പിടിച്ചെടുത്തു.
വിദ്യാനഗർ ഇൻസ്പെക്ടർ കെ.പി ഷൈനിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്.ഐമാരായ മൗഷമി ,നെജിൽ രാജ്, സി.പി.ഒമാരായ ശരത്ത് കുമാർ, ജിതേഷ്, നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, അനീഷ്, ഭക്തശൈവൽ എന്നിവരാണ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
