SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.29 PM IST

കരിവെള്ളൂർ പെരളം വികസന സെമിനാർ

Increase Font Size Decrease Font Size Print Page
pancha
കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരിവെള്ളൂർ: നവകേരളത്തിന് ജനകീയാസൂത്രണം എന്ന ലക്ഷ്യത്തോടെ കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു. കരിവെള്ളൂർ സർവ്വീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് ഈ വർഷത്തെ പദ്ധതി രൂപീകരണം നടക്കുന്നത്. കാർഷിക രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനും വരും വർഷത്തേക്കുള്ള പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് സെമിനാർ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. ഷൈലജ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ആർ.കെ സുധാമണി, വി.വി പ്രദീപൻ, വരുൺ ചന്ദ്രൻ, സജിനി, പി.പി സുരേന്ദ്രൻ, പി.വി നാരായണൻ സംസാരിച്ചു.

TAGS: LOCAL NEWS, KANNUR, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY