
പയ്യന്നൂർ: മമ്പലം ഇ.എം.എസ് കലാ സാംസ്കാരിക വേദി സിൽവർ ജൂബിലി ആഘാഷം ഉദ്ഘാടനവും പത്മൻ വെങ്ങരയുടെ നാടകക്കാലം പുസ്തകപ്രകാശനവും നാളെ വൈകീട്ട് 6ന് മമ്പലം ക്ഷേത്ര പരിസരത്ത് ഇ.പി.ജയരാജൻ നിർവ്വഹിക്കും. അഡ്വ.വെൺകുളം ജയകുമാർ പുസ്തകം ഏറ്റ് വാങ്ങും. ടി.ഐ.മധുസൂദനൻ എം.എൽ.എ ആദരം കൈമാറും.അഡ്വ.പി.സന്തോഷ് മുഖ്യാതിഥിയായിരിക്കും. പി.എ.സന്തോഷ് അദ്ധ്യക്ഷത വഹിക്കും. ഒരു വർഷത്തെ ആഘോഷ പരിപാടികളിൽ വനിത , യുവജന, വയോജന സംഗമങ്ങൾ, കുട്ടികളുടെ സഹവാസ ക്യാമ്പ്, പുസ്തക പരിചയം, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഫുട്ബാൾ മൽസരങ്ങൾ , ഇയർ എൻ്റിംഗ് നൈറ്റ് തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പി.എ.സന്തോഷ്, കെ.വി.മോഹനൻ, എ.വി.ശശിധരൻ , ടി.വി.പ്രഭാകരൻ, പി.വിനോദ്, ടി.ജിത്തു എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
