
മട്ടന്നൂർ: 2026 സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എമ്പർക്കേഷൻ വഴി ഹജ്ജിന് പോകുന്ന ഹാജിമാർക്കുള്ള ക്യാമ്പ് ഒരുക്കുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ചു. വ്യത്യസ്ത സ്ഥലങ്ങൾ പരിശോധിച്ചെങ്കിലും ഹജ്ജ് ഹൗസ് നിർമ്മിക്കുന്ന സ്ഥലത്ത് തന്നെ താത്കാലിക സൗകര്യം ഒരുക്കാനാണ് തീരുമാനം. 4600 ഓളം പേരെയാണ് ഈ പ്രാവശ്യം കണ്ണൂർ എമ്പർക്കേഷൻ വഴി തിരഞ്ഞെടുത്തിട്ടുള്ളത്. മേയ് 5 മുതൽ 18 വരെയാണ് കണ്ണൂരിൽ നിന്നുള്ള വിമാനം. ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ കക്കൂത്, ഹജ്ജ് കമ്മിറ്റി മെമ്പർമാരായ ഒ.വി ജാഫർ, ഹജ്ജ് കമ്മിറ്റി എൻജിനീയർ ടീം അംഗങ്ങളായ എം.ഉസ്മാൻ, ഇ.കെ.മജീദ്, ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ നിസാർ അതിരകം, ഹജ്ജ് കമ്മിറ്റി ഫാക്കൾട്ടി അംഗങ്ങളായ സി.കെ.സുബൈർ ഹാജി, താജുദ്ധീൻ മട്ടന്നൂർ, നോഡൽ ഓഫീസർ എം.സി.കെ ഗഫൂർ എന്നിവരും സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.