
തളിപ്പറമ്പ് (കണ്ണൂർ) : ധർമ്മശാലയിൽ നടക്കുന്ന സംസ്ഥാന തദ്ദേശദിനാഘോഷ സമാപനചടങ്ങിലും മുഖ്യമന്ത്രി പിണറായി വിജയനെ മൈക്ക് ചതിച്ചു. സാധാരണനിലയിൽ രൂക്ഷമായി പ്രതികരിക്കാറുള്ള മുഖ്യമന്ത്രി പക്ഷെ ഇത്തവണ നിറചിരിയോടെയായിരുന്നു മൈക്കിന്റെ ചതിയെ നേരിട്ടത്.
സാധാരണ താൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്.ഇത് നേരത്തേ തന്നെ തുടങ്ങിയതാണ് എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം സംഘാടകർക്ക് നൽകിയ ആശ്വാസം ചില്ലറയല്ല.
മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയപ്പോൾ തന്നെ മൈക്കിൽ നിന്നും ശബ്ദം അനിയന്ത്രിതമായി ഉയർന്നു. ഇതോടെ പ്രസംഗം നിർത്തിയ പിണറായി കുറച്ച് സമയം കാത്തിരുന്ന് വീണ്ടും പ്രസംഗം ആരംഭിച്ചപ്പോഴും പഴയ അവസ്ഥ തുടർന്നു. ഇതോടെയാണ് മൈക്കിന് തന്നോടുള്ള കളിയെക്കുറിച്ച് തമാശ പറഞ്ഞു. ഇതിന് ശേഷം എം.വി.ഗോവിന്ദൻ പ്രസംഗിച്ചപ്പോഴും മൈക്കിലെ തകരാർ ആവർത്തിച്ചു.നേരത്തെ പല സന്ദർഭങ്ങളിലും പ്രസംഗത്തിനിടെയുണ്ടായ മൈക്ക് തകാറിൽ മുഖ്യമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചത് വിവാദത്തിലെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.