
ധർമ്മടം : ഏഴു പകലും ഇരവും ഭക്തിയുടെയും ആചാരപ്പെരുമയുടെയും നിറവിൽ നടന്നുവന്ന അണ്ടല്ലൂർ കാവ് തിറ മഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം. ഉത്സവത്തിന്റെ ഭാഗമായുള്ള തെയ്യാട്ടങ്ങൾ പൂർത്തിയായതോടെ ആയിരക്കണക്കിന് ഭക്തർ വരുംവർഷത്തെ ഉത്സവത്തിനായുള്ള കാത്തിരിപ്പോടെ മടങ്ങി. താഴെക്കാവിൽ നിന്നുള്ള തിരിച്ചെഴുന്നള്ളത്തിനും തുടർന്നു നടന്ന അനുബന്ധ ചടങ്ങുകൾക്കും ശേഷമാണ് തിരുവാഭരണം അറയിൽ സൂക്ഷിച്ചത്. ഇതോടെ ഈ വർഷത്തെ ഉത്സവ ചടങ്ങുകൾക്ക് ഔദ്യോഗികമായി തിരശ്ശീല വീണു.
ശ്രീരാമകഥയെ ആസ്പദമാക്കി നടന്ന തെയ്യാട്ടങ്ങൾ കാണാൻ അവസാന ദിനമായ ഇന്നലെയും വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രമുറ്റത്തും പരിസരത്തും അനുഭവപ്പെട്ടത്. ദൈവത്താർ, ബപ്പൂരൻ, അങ്കക്കാരൻ തുടങ്ങി രാമായണത്തിലെ കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്ന തെയ്യക്കോലങ്ങൾ ഭക്തർക്ക് കൺകുളിർക്കെ ദർശിക്കാനായി. രാവണനിഗ്രഹത്തിന് ശേഷം സീതയെ വീണ്ടെടുത്ത് മടങ്ങുന്ന തെയ്യാട്ടത്തോടെ ഇന്ന് പുലർച്ചെ ദൈവത്താരീശ്വരന്റെ തിരുമുടി അഴിച്ചതോടെയാണ് ഏഴ് ദിവസം നീണ്ടുനിന്ന ഉത്സവത്തിന് സമാപ്തിയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.