
പയ്യന്നൂർ : ഇദുൽ ഫിത്തർ ആഘോഷത്തിന് മുന്നോടിയായി കണ്ടോത്ത് എ.എൽ.പി സ്കൂളിൽ ഈശൽത്തേൻകണം മൈലാഞ്ചി ഫെസ്റ്റും ഇശൽ മഴയും സംഘടിപ്പിച്ചു. മൈലാഞ്ചിയില അരച്ച് കുട്ടികൾ തന്നെ ചാന്തുണ്ടാക്കി പരസ്പരം കൈകളിൽ മൈലാഞ്ചിയണിയിച്ചാണ് ആഘോഷ പൊലിമ തീർത്തത്. അദ്ധ്യാപകരും രക്ഷിതാക്കളും ഒപ്പം ചേർന്നു. മാപ്പിളപ്പാട്ട് ശീലുകളും ഫെസ്റ്റിന് മേളക്കൊഴുപ്പേകി.ഗസൽ ഗായിക ബെൻസീറ റഷീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്
കെ അനീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എം.വനജാക്ഷി , എം.മുരളീകൃഷ്ണൻ , കെ.സുജിൻകുമാർ , എം.ടി.പി.സഫീറ, എ.സ്മൃതിന പ്രകാശ്, സ്കൂൾ ലീഡർ കെ.താനിയ , ഡെപ്യൂട്ടി ലീഡർ ടി.ആഷ്മിയ സംസാരിച്ചു. പ്രധാനാദ്ധ്യാപിക പി.പി.സനില സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.കെ.ഗിരിജ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |