
തലശ്ശേരി: കതിരൂര്‍ സൂര്യനാരായണ ക്ഷേത്രത്തിലെ കൊടിയേറ്റ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും.ഇന്ന് രാവിലെ വിവിധ പൂജാകര്‍മ്മങ്ങള്‍ നടക്കും. വൈകിട്ട് കലവറ നിറയ്ക്കല്‍ ചടങ്ങും രാത്രി ഏഴിന് സാംസ്‌കാരിക സമ്മേളനവും. തുടർന്ന് വിവിധ കലാപരിപാടികൾ. വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ തിടമ്പുനൃത്തം.മാർച്ച് രണ്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും അന്ന് ഉച്ചയ്ക്ക് 12 മുതൽ രണ്ടര വരെ ആറാട്ട് സദ്യ വിളമ്പും. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പ്രദേശത്തെ നിരാലംബ കുടുംബങ്ങളിലെ പത്തു കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകിയതായി ആഘോഷകമ്മിറ്റി ചെയർമാൻ സി.വി.ധനേശൻ, ജനറൽ കൺവീനർ പി. സുരേന്ദ്രൻ, കൺവീനർ എം.കെ. ഹരിദാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |