
പയ്യന്നൂർ : തായിനേരി തുളുവന്നൂർ മഹാ വിഷ്ണു ക്ഷേത്രം കൊടിയേറ്റ മഹോത്സവം ഇന്ന് തുടങ്ങും. മാർച്ച് മൂന്ന് വരെ നീണ്ട് നിൽക്കുന്ന ഉത്സവ ദിവസങ്ങളിൽ തായമ്പക, നിറമാല, സഹസ്ര ദീപാലങ്കാരം, നാദസ്വരമേളം , ആനപ്പറുത്തെഴുന്നള്ളത്ത്, തിടമ്പ് നൃത്തം എന്നിവ നടക്കും.ദേവീ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കർമ്മങ്ങൾ നാളെ രാവിലെ 11ന് നടക്കും. 28 ന് നവഗ്രഹ പ്രതിഷ്ഠാദിനം, മാർച്ച് ഒന്നിന് ഉത്സവബലി.സമാപന ദിവസമായ 3ന് ഉച്ചക്ക് ആറാട്ട് സദ്യ .വൈകീട്ട് പാൽത്തിരപ്പുഴയിൽ ആറാട്ട് , കൊടിയിറക്കം , കരി മരുന്ന് പ്രയോഗം.മാർച്ച് 11, 12 തിയ്യതികളിൽ ഉപാസന മൂർത്തി സ്ഥാനത്ത് കളിയാട്ട മഹോത്സവം നടക്കും. വാർത്താ സമ്മേളനത്തിൽ എം.ആർ.അജിത്കുമാർ, പാടാച്ചേരി രാജീവൻ, പി.വി.അശോകൻ, കെ.കെ.വിനോദ് കുമാർ, പി.നാരായണൻ, ടി.വി.ഗംഗാധരൻ, പിലാക്കാൽ ബാലകൃഷ്ണൻ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |