
തലശ്ശേരി: തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചുകോസ്‌മോപൊളിറ്റൻ ഹാളിൽ നടന്ന സെമിനാറിൽ ഡോ.വി.പി.പി മുസ്തഫ പ്രഭാഷണം നടത്തി.താലൂക്ക് പ്രസിഡന്റ് പവിത്രൻ മൊകേരി അദ്ധ്യക്ഷത വഹിച്ചു.താലൂക്കിൽ ഏറ്റവും കൂടുതൽ ഗ്രന്ഥാലോകം ചേർത്ത വായനശാലകൾക്കുള്ള ഉപഹാരം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ വിതരണം ചെയ്തു. യു. ബ്രിജേഷ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.സംസ്ഥാന കൗൺസിൽ അംഗം പി.കരുണാകരൻ, ജില്ലാ എക്സി അംഗം ഡോ.സുധ അഴീക്കോടൻതാലൂക്ക്സിക്രട്ടറി അഡ്വ.വി.പ്രദീപൻ താലൂക്ക് വൈസ് പ്രസിഡന്റ് എൻ.വി.രമേശൻ .എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |