ഇരിട്ടി: കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ഉന്നതവിജയത്തിനായി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബാന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ.കെ സബിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബോബി എണ്ണച്ചേരി, ഗ്രാമപഞ്ചായത്ത് അംഗം എ.കെ സുജാത, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ വിജിത്ത്, പി.ടി.എ പ്രസിഡന്റ് എ.കെ ചന്ദ്രൻ, മുൻ പി.ടി.എ പ്രസിഡന്റ് കെ.ബി ഉത്തമൻ, സനൂപ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയ്സൺ വിൽസൺ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എം ലത നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ സിന്ധ്യ, സുഭാഷ്, നിർമ്മൽ, അനുഷ ജയേഷ്, സൽഗുണൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |