
തലശേരി: സ്ത്രീകൾക്കും യുവജനങ്ങൾക്കും സ്വയംതൊഴിൽ കണ്ടെത്താനുള്ള ഭാഗമായി സി.എൻ.ജി ഓട്ടോറിക്ഷകൾ സ്വന്തമാക്കാൻ അലിയൻസ് ക്ലബ് ഇന്റർനാഷനൽ തലശേരി ചാപ്റ്റർ സാമ്പത്തിക സഹായം നൽകും. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും ഓട്ടോ ഓടിച്ചു കുടുംബം പുലർത്താൻ ആഗ്രഹിക്കുന്നവരുമായ തൊഴിൽ രഹിതർക്ക് ഓട്ടോ റിക്ഷ വിലയുടെ ആദ്യ ഗഡുവായ 15 ശതമാനം അലിയൻസ്‌ക്ലബും സങ്കീർത്ത് ടി.വി.എസും ചേർന്ന് സൗജന്യമായി നൽകും. വിലയുടെ ബാക്കി 85 ശതമാനം വിവിധ ബാങ്കുകൾ വായ്പയായും നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ ടി.വി.എസ്
മാർക്കറ്റ് മാനേജർ സന്ദീപ്, ക്ലബ് ഭാരവാഹികളായ സി.എസ് സുഭാഷ്, കെ. അനീഷ് കുമാർ, ടി.സി സുരേഷ് ബാബു, കെ.സജീഷൻ, കെ.സുരേഷ് ബാബു, റിനിൽ മനോഹരൻ പങ്കെടുത്തു. ഫോൺ: 9447321561, 8606203062.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |