
കേളകം:ഫെയർ ട്രേഡ് അലയൻസ് കണ്ണൂർ ജില്ല വിത്തുത്സവത്തിന് കേളകം മഞ്ഞളാംപുറത്ത് തുടക്കമായി. ജൈവകർഷകനും സിനി ആർട്ടിസ്റ്റുമായ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെയർ ട്രേഡ് അലയൻസ് ചെയർമാൻ സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് കാർഷിക സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിജുചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോണി പാമ്പാടി, വാർഡ് മെമ്പർ മൈഥിലി രമണൻ, പി.എം. രമണൻ, കെ.രവി, അബ്രഹാം മണലോടി, മാത്യു മനക്കൽ, എം.ജെ.റോബിൻ സംസാരിച്ചു.കൺവീനർ തോമസ് കളപ്പുര സ്വാഗതവും ജോയി കാവാലം നന്ദിയും പറഞ്ഞു. തദ്ദേശീയവും അന്യംനിന്നു പോകുന്നതുമായ വിത്തിനങ്ങളുടെയും നടീൽ വസ്തുക്കളുടെയും കാഴ്ചയും കൈമാറ്റത്തിനുമുള്ള വേദിയായ വിത്തുത്സവം ഇന്ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |