തളിപ്പറമ്പ്: ഒരുകോടി രൂപ ചെലവഴിച്ച് കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ നടപ്പാക്കിയ കരിമ്പം ഫാം ടൂറിസം പദ്ധതി എം.വി ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർഷിക സംസ്‌കൃതിയെ അറിയാനും പഠിക്കാനുമുള്ള പദ്ധതിയാണിതെന്ന്
എം.എൽ.എ പറഞ്ഞു. ഫാമിന്റെ ഭൂപ്രകൃതി പരമാവധി പ്രയോജനപ്പെടുത്തിയുള്ള പദ്ധതിയിൽ ഫാം നടന്നുകാണാൻ നടപ്പാതയും ഇരിപ്പിടങ്ങളുമുണ്ട്. പദ്ധതിയുടെ ഭാഗമായി നിർമിച്ച ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കരിമ്പം ഫാമിൽ തയ്യാറാക്കിയ കുത്തരി 'കരിമ്പം റൈസ്' ലോഞ്ചിംഗ് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ എ. പ്രദീപൻ, രജനി മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ കുഞ്ഞിരാമൻ, പി. മാധവൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.പി രമേശൻ സ്വാഗതവും ഫാം സൂപ്രണ്ട് കെ.പി രസ്ന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |