
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭയിൽ കോട്ടക്കടവിൽ അരയിപ്പുഴയ്ക്ക് കുറുകെയായി ഇരുകരകളിലെയും ജനങ്ങൾക്ക് യാത്രാ സൗകര്യം ഉറപ്പാക്കുന്നത് ഉൾനാടൻ ജലഗതാഗത വകുപ്പ് നിർമ്മിച്ച അരയി കോട്ടക്കടവ് സ്റ്റീൽ ഫൂട്ട് ബ്രിഡ്ജ് ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഒന്നരക്കോടി രൂപ ചിലവിൽ 44 മീറ്റർ നീളത്തിലും 2.10 മീറ്റർ വീതിയിലും പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാതെ ജലയാനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിലാണ് പാലം ഒരുക്കിയത്. ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ വി.വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ എം വിജയൻ എന്നിവർ സംസാരിച്ചു. ഉൾനാടൻ ജലഗതാഗതം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എ.പി.സുധാകരൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |