
കാഞ്ഞങ്ങാട് : ജീവനക്കാരുടെ ക്ഷാമബത്ത, ലീവ് സറണ്ടർ അടുത്ത സർക്കാരിന്റെ ചുമലിൽ കെട്ടിവെച്ച ഉത്തരവിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ ബ്രാഞ്ച് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഹോസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽ സായാഹ്ന സദസ്സ് നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് അശോകൻ കരുവാച്ചേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ സുരേഷ് പെരിയങ്ങാനം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം.വി.നിഗീഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബ്രിജേഷ് പൈനി, കെ.വി.സജീഷ് കുമാർ, കെ.ജയകുമാർ, ജില്ലാ ഭാരവാഹികളായ റെനിൽസൺ കെ.തോമസ്, എം.വിജയകുമാർ, രതീഷ് പെരിയങ്ങാനം, വിനോദ് പി.രാജൻ, സുബിൻരാജ്, എം.വി.ശ്രീജ , പ്രസീത, അജിത എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷഫീക്ക് തൃക്കരിപ്പൂർ സ്വാഗതവും എം.വി.രാജീവൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |