
കണ്ണൂർ: കണ്ണൂർ നിയമസഭ മണ്ഡലത്തിൽ കെ.സുധാകരന് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെടുന്ന സ്ഥിതി വന്നാൽ അതിന്റെ രാഷ്ട്രീയ പ്രതിഫലനം ഒരു മണ്ഡലത്തിൽ ഒതുങ്ങില്ലെന്ന ഭയത്തിൽ കോൺഗ്രസ് നേതൃത്വം. സുധാകരൻ അനുകൂല വികാരം ആളിക്കത്തിയാൽ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടേണ്ടി വരുന്ന ആഘാതം ചെറുതാവില്ലെന്ന കണക്കുകൂട്ടലും നേതൃത്വത്തിനുണ്ട്.
കണ്ണൂർ ജില്ലയിലെ ഏതാണ്ട് എല്ലാ മണ്ഡലം കമ്മിറ്റികളും ഇന്നും കെ.സുധാകരൻ അനുകൂലികളുടെ നിയന്ത്രണത്തിലാണ്. ദശകങ്ങളായി ജില്ലാ കോൺഗ്രസിന്റെ മുഖം എന്ന നിലയിൽ ബൂത്ത് തലം മുതൽ ബ്ലോക്ക് തലം വരെ അദ്ദേഹത്തിന്റെ വിശ്വസ്തർ ഇറങ്ങി നിൽക്കുന്ന സ്ഥിതിയാണുള്ളത്. സംഘടനാപരമായ ഈ യാഥാർത്ഥ്യമാണ് നിർണായകമായ തിരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നത്.
കെ.പി.സി.സി അദ്ധ്യക്ഷനും ഭീഷണി
ഏറ്റവും ഗൗരവമേറിയ ചോദ്യം ഉയരുന്നത് പേരാവൂർ മണ്ഡലത്തിൽ നിന്നാണ്. കെ.പി.സി.സി. അധ്യക്ഷൻ മത്സരിക്കുന്ന ഈ മണ്ഡലത്തിൽ സുധാകരൻ അനുകൂല വൈകാരിക തരംഗം ഉയർന്നാൽ ബൂത്ത് തലത്തിലെ ക്രിയാത്മക പ്രവർത്തനം ദുർബലമാകും. സുധാകരൻ നിഷ്‌ക്രിയ സഹകരണം കാട്ടിയാൽ പോലും ജില്ലയിലെ ചില നിർണായക മണ്ഡലങ്ങളിൽ പ്രതിഫലനം ഉണ്ടാകും.ഈ സ്ഥിതിയിൽ, ഹൈക്കമാൻഡ് സുധാകരന് തൃപ്തി നൽകുന്ന എന്ത് ഒത്തുതീർപ്പ് ഫോർമുലയാകും ആസൂത്രണം ചെയ്യുകയെന്നതും ശ്രദ്ധേയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |