ചെറുവത്തൂർ:ജില്ലാ ശരീര സൗന്ദര്യ മത്സരം ഇന്ന് വൈകിട്ട് മൂന്നിന് ചെറുവത്തൂർ പഞ്ചായത്ത് ഇ.എം.എസ്. സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ 50 ഓളം ജിംനേഷ്യങ്ങളിൽ നിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ മാസ്റ്റേഴ്സ് , ഫിസിക്കലി ചാലീഡ് മോഡേൺ ഫിസിക് ഫോർ മെന്റ് ആൻഡ് വുമൺ വിഭാഗങ്ങളിൽ മത്സരം നടക്കും. എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ബോഡി ബിൽഡിംഗ് ഫെഡറേഷൻ പ്രസിഡന്റും അർജുന അവാർഡ് ജേതാവുമായ ടി.വി.പോളി മുഖ്യാതിഥിയിരിക്കും. ഇന്ന് രാവിലെ ഏഴു മുതൽ 10 മണി വരെ മത്സരാർത്ഥികളുടെ ഭാര നിർണ്ണയം നടക്കും.ബോഡി ബിൽഡിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ഉദയകുമാർ, സെക്രട്ടറി രാജൻ എക്കാൽ, ട്രഷറർ നാരായണൻ, സ്പോർട്സ് കൗൺസിൽ നോമിനി പ്രദീപ് ഹിൽട്ടൺ, ഇൻസ്പെയർ കേരള ട്രസ്റ്റ് ചെയർമാൻ കെ.പ്രഭാകരൻ,സെക്രട്ടറി പുരുഷോത്തമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |