കണ്ണൂർ: ഏഴോം ഗ്രാമ പഞ്ചായത്തിലെ കുപ്പം - പഴയങ്ങാടി പുഴക്കരികിലെ പഴയങ്ങാടി തീരദേശ റോഡിനു സമീപമുള്ള കണ്ടൽ കാടുകളിൽ നിന്ന് ഒരു മണിക്കൂർ നേരത്തെ ശുചീകരണത്തിനിടെ നീക്കിയത് 83 ചാക്ക് മാലിന്യങ്ങൾ . മാടായി കോ-ഓപ്പ് കോളേജിലെ എൻ.സി. സി. കാഡറ്റുകളും വനം വകുപ് ജീവനക്കാരും ഹരിത കർമ്മ സേനയും ഉൾപ്പെടെയുള്ളവർ ഒത്തു കൂടി തണ്ണീർ തട ദിനാചരണത്തിന്റെ ഭാഗമായി കണ്ടൽ വനങ്ങൾ ഒരു മണിക്കൂർ നേരം ശുചീകരിച്ചപ്പോഴാണ് ഇത്രയും മാലിന്യങ്ങൾ ശേഖരിച്ചത്.
ഫെബ്രുവരി രണ്ട് ലോക തണ്ണീർ തട ദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലയിൽ കണ്ടൽ വനങ്ങളുടെ ശുചീകരണത്തിന് തുടക്കം കുറിച്ചത്.ഏഴോം ഗ്രാമ പഞ്ചായത്തിൽ പ്രകൃതി ഭംഗി കൊണ്ടും വൈവിധ്യമാർന്ന കണ്ടൽചെടികൾ കൊണ്ടും സമ്പന്നമാണ് പഴയങ്ങാടി തീരദേശ റോഡിനു സമീപമുള്ള സ്ഥലങ്ങൾ.എന്നാൽ ഇവിടം ജൈവ - അജൈവ .മാലിന്യ നിക്ഷേപങ്ങൾ കാരണം വൻ ദുരന്ത ഭീഷണി നേരിടുന്നുണ്ട് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |