പാണത്തൂർ: ഹോസ്ദുർഗ്ഗ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ മേഖലാ സമ്മേളനം മന്നംനഗറിൽ (ബളാന്തോട് മായത്തി ക്ഷേത്ര പരിസരം) ഡയറക്ടർ ബോർഡ് മെമ്പർ എം.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഡയറക്ടർബോർഡ് മെമ്പർ അഡ്വ. എ. ബാലകൃഷ്ണൻ നായർ മുഖ്യാതിഥിയായി. ഹോസ്ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. പ്രഭാകരൻനായർ അദ്ധ്യക്ഷതവഹിച്ചു. സംഘാടക സമിതി ചെയർമാൻ ടി.ആർ രാജൻ നായർ സന്ദേശം നൽകി, യൂണിയൻ സെക്രട്ടറി പി. ജയ പ്രകാശ്, വൈസ് പ്രസിഡന്റ് ശ്രീകുമാർ കോടോത്ത്, വനിതാ യൂണിയൻ പ്രസിഡന്റ് ഉഷ, വൈസ് പ്രസിഡന്റ് ബി. ചന്ദ്രമതി അമ്മ, യൂണിയൻ ഇൻസ്പെക്ടർ ഒ. രാജഗോപാലൻ സംസാരിച്ചു. സംഘാടക സമിതി കൺവീനർ അഡ്വ. എം. നാരായണൻ നായർ സ്വാഗതവും യൂണിയൻ കമ്മിറ്റിയംഗം എം. സുകുമാരൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |