കാഞ്ഞങ്ങാട്: കുഷ്ഠരോഗ നിവാരണ ലക്ഷ്യവുമായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 7.0 ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഗവൺമെന്റ് സീനിയർ ബേസിക് സ്കൂൾ കുമ്പളയിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള നിർവഹിച്ചു. ജനുവരി 7 മുതൽ 20 വരെ രണ്ടാഴ്ചക്കാലമാണ് ഭവന സന്ദർശനം നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മറ്റ് വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഡോ. സന്തോഷ്, ഹെഡ്മാസ്റ്റർ വിജയകുമാർ, ചന്ദ്രൻ, ശാന്ത എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ഹെൽത്ത് സൂപ്പർ വൈസർ മധുസൂദനൻ മെട്ടമ്മൽ നന്ദിയും പറഞ്ഞു. എല്ലാവരും ക്യാമ്പയിനുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |