കാഞ്ഞങ്ങാട്: ഇടതു ജനാധിപത്യ മുന്നണി അജാനൂർ പഞ്ചായത്ത് കമ്മിറ്റി ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ അദ്ധ്യക്ഷൻ വി.വി രമേശൻ, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സബിത, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ്, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ എന്നിവരെ ഷാൾ അണിയിച്ചും ഉപഹാരങ്ങൾ നൽകിയും എം.എൽ.എ അനുമോദിച്ചു. ഗംഗാധരൻ പള്ളിക്കാപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഗോവിന്ദൻ പള്ളിക്കാപ്പിൽ, എം. ഹമീദ് ഹാജി, ദിലീപ് മേടയിൽ, പി.കെ. നിശാന്ത്, എം. ഷാജി, കാറ്റാടി കുമാരൻ, ദേവി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ശിവജി വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |