SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

ഓട്ടോ തൊഴിലാളി യൂണിയൻ സമ്മേളനം

Increase Font Size Decrease Font Size Print Page
auto
ഓട്ടോ തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഡോ. വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഓട്ടോ തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഡോ. വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. പൊക്ലൻ അദ്ധ്യക്ഷത വഹിച്ചു. ഓട്ടോ ചാർജ് പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി യു. ഉണ്ണി നായർ, ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരൻ എന്നിവർ സംസാരിച്ചു. രക്തസാക്ഷി പ്രമേയം കെ.വി സുനിൽകുമാർ വേലാശ്വരവും അനുശോചന പ്രമേയം യു. പ്രകാശൻ പുല്ലൂരും വരവ് ചിലവ് കണക്കുകൾ യു.കെ പവിത്രനും അവതരിപ്പിച്ചു. ഭാരവാഹികളായി എം. പൊക്ലൻ (പ്രസിഡന്റ്), സി. ബാലകൃഷ്ണൻ (വൈ പ്രസിഡന്റ്), സരസൻ പേരളം (സെക്രട്ടറി), എം.കെ രാജൻ, പി.പി. മുഹമ്മദ് ഫൈസൽ, ദിനേശൻ ആവിയിൽ (ജോയിന്റ് സെക്രട്ടറി), ഉണ്ണി, യു.കെ. പവിത്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

TAGS: LOCAL NEWS, KASARGOD, AUTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY