കാഞ്ഞങ്ങാട്: ജെ.സി.ഐ അലംനൈ ക്ലബ് സോൺ കോൺഫറൻസ് ഇന്ന് വൈകിട്ട് 6ന് രാജ് റസിഡൻസിയിൽ നടക്കുമെന്ന് സുരേഷ് നാരായണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ ദേശീയ അദ്ധ്യക്ഷൻ അഡ്വ. എ.വി വാമൻ കുമാർ ഉദ്ഘാടനം ചെയ്യും. സുരേഷ് നാരായണൻ അദ്ധ്യക്ഷനാവും. മുൻ പ്രസിഡന്റ് അരുൺ പ്രഭു മുഖ്യാതിഥിയാവും. പ്രമോദ് കുമാർ മുഖ്യപ്രഭാഷണം നടത്തും. ജെ.എ.സി ബിസിനസ് എക്സലൻസ് അവാർഡ് 2025 കാഞ്ഞങ്ങാട് സ്വദേശിയും ലൈഫ് ഓഡിയോളജി ഉടമയുമായ എ. ഗലീഷിന് സമ്മാനിക്കും. 200 ഓളം പ്രതിനിധികൾ സോൺ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ മുൻ സോൺ പ്രസിഡന്റ് പി. സനിൽ, വൈസ് പ്രസിഡന്റ് പ്രവീൺ മേച്ചേരി, സോൺ കോൺഫറൻസ് ഡയറക്ടർ എം. വിനീത്, സോൺ ബോർഡ് മെമ്പർ ബി. മധുസൂദനൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
