കാഞ്ഞങ്ങാട്: സൈനിക അർദ്ധ സൈനിക കൂട്ടായ്മയായ സോൾജിയേഴ്സ് ഓഫ് കെ.എൽ 14 വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭീകരാക്രമണ - ലഹരി വിരുദ്ധ സന്ദേശ ബൈക്ക് റാലി സൊസൈറ്റിയുടെ ഓഫീസിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇ. ശശിധരൻ അദ്ധ്യക്ഷനായി. റിട്ടയേർഡ് കേണൽ ദാമോദരൻ മുഖ്യ അതിഥിയായി. കെ. സജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ബിജു പി. നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ജയൻ പൊന്നൻ സ്വാഗതവും വത്സരാജ് നന്ദിയും പറഞ്ഞു. കുന്നുംകൈയിൽ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. അനു, പ്രസീത രാജൻ, ജോസ്, ഗീത, അഡ്വ. സൗഭാഗ്യ, ലക്കി പ്രസംഗിച്ചു. ജിനീഷ് സ്വാഗതവും ജോമോൻ ജോർജ്ജ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
