പാണത്തൂർ: ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പൊതുജന സമ്പർക്ക പരിപാടിയുടെ ഭാഗമായി സൺറൈസ് ഹോസ്പിറ്റൽ കാഞ്ഞങ്ങാടുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എൻ വിജയകുമാർ നായർ അദ്ധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനില കുമാരി, കെ.കെ വേണുഗോപാൽ, കെ.സി മോഹൻദാസ്, ഡോ. കൃഷ്ണകുമാരി, ഡോ. സച്ചിൻ പത്മൻ, പരപ്പ ഡയറി ഫാം ഇൻസ്ട്രക്ടർ ഷീന എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി സി.എസ് പ്രദീപ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഡോ. കൃഷ്ണകുമാരി, ഡോ. സച്ചിൻ പത്മൻ, ഡോ. ആരതി രാകേഷ്, ഡോ. ജീജ, ഡോ. റോഷിത്, ഡോ.ആതിര നായർ, ഡോ. അശ്വിൻ എന്നിവർ രോഗികളെ പരിശോധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |