കാഞ്ഞങ്ങാട്: നട്ടെല്ലിന് ക്ഷതം സംഭവിച്ച് വീൽചെയറിൽ കഴിയുന്ന രാഗേഷ് കുട്ടപ്പുന്നയെ ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി. ആദരവ് യോഗം സംസ്ഥാന പ്രസിഡന്റ് സി.ഒ നാസർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആദരവ് പി.എസ് രാജേഷ് നൽകി. രാഗേഷ് മറുപടി പ്രസംഗം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് രാമചന്ദ്രൻ നീലേശ്വരം അദ്ധ്യക്ഷത വഹിച്ചു. എ.കെ.ഡബ്ലു.ആർ.എഫ് കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ മുല്ലച്ചേരി സ്വാഗതവും ജില്ലാ സെക്രട്ടറി സുനിൽ ബെങ്കളം നന്ദിയും പറഞ്ഞു. മൊയ്‌ദീൻ പൂവടക്ക, ഇബ്രാഹിം ബിസ്മി, രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ സെക്രട്ടറി കെ.പി. നിസാർ, ഡോ. ഷാനിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. കാസർകോട്, കണ്ണൂർ ജില്ലയിൽ നിന്നുള്ള വീൽചെയറിൽ കഴിയുന്ന അംഗങ്ങൾ, കുടുംബങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |