ഗോവിന്ദൻ പള്ളിക്കാപ്പിൽ കാഞ്ഞങ്ങാട്
Tuesday 05 May 2026 12:19 AM IST
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിയ ഗോവിന്ദൻ പള്ളിക്കാപ്പിൽ അഭിഭാഷകനും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമാണ്.79,920 വോട്ടുനേടി 15,316 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിയമസഭയിലേക്കെത്തുന്നത്. ബി.കെ.എം.യു. സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.എഫ്.ഇ. ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറിയും മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്നു. സർക്കാർ സർവീസിൽ ലഭിച്ച ലാസ്റ്റ് ഗ്രേഡ് തസ്തികയിലുള്ള ജോലി ഉപേക്ഷിച്ചു സജീവ രാഷ്ട്രീയത്തിൽ ഇറങ്ങി. രാവണേശ്വരത്തെ എസ്.കെ രാമന്റെയും ശ്രീദേവിയുടെയും മകൻ. ഭാര്യ: ഇന്ദിര (റിട്ടയേർഡ് അദ്ധ്യാപിക). ഏക മകൾ രേവതി.