SignIn
Kerala Kaumudi Online
Thursday, 19 September 2024 5.27 AM IST

അന്ധവിശ്വാസങ്ങളെ എതിർക്കാൻ വനിതകൾ മുന്നോട്ടുവരണം: കെ.വി സുജാത 

Increase Font Size Decrease Font Size Print Page
sujatha
മാണിയാട്ട് നാടക ഗ്രാമത്തിൽ വനിതാ സംഗമം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ. വി സുജാത ഉദ്‌ഘാടനം ചെയ്യുന്നു

മാണിയാട്ട്: ഉത്തരേന്ത്യയിൽ ജാതകദോഷം തീർക്കാൻ ആട് കല്യാണവും തവളക്കല്യാണവും നടത്തിയ മാതൃകയിൽ നമ്മൾ മലയാളികളും അന്ധവിശ്വാസങ്ങളുടെ പിറകെ സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടെന്നും അതു തിരിച്ചറിഞ്ഞ് നമുക്ക് ഇല്ലാതാക്കണമെന്നും കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത പറഞ്ഞു. മാണിയാട്ട് കോറസ് കലാസമിതിയുടെ നാടകോത്സവത്തിന്റെ ഭാഗമായി വനിതാവേദി പ്രവർത്തകർ സംഘടിപ്പിച്ച വനിതാസംഗമം നാടക ഗ്രാമത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

ദുർമന്ത്രവാദവും കൂടോത്രം ചെയ്യലും ഇന്നും നാട്ടിൽ പലയിടങ്ങളിലും ഉണ്ട്. എന്നാൽ ആടിനെ അറുത്ത് ദോഷം തീർത്തിരുന്ന നാട് നരബലിയിലേക്ക് മാറിയത് ഇപ്പോഴാണ് നാം തിരിച്ചറിയുന്നത്. ഇതിനെയെല്ലാം പ്രതിരോധിക്കാൻ പോരാടുന്ന വനിതാ കൂട്ടായ്മ ഉണ്ടാകണം. ജോലിത്തിരക്കിനിടയിൽ കുറച്ചുസമയം നമ്മുടെ കുട്ടികളുടെ കൂടെ അമ്മമാർ ചിലവഴികണം. അവരുടെ വിഷമതകളും പ്രയാസങ്ങളും കേൾക്കാൻ മനസുണ്ടാകണം. അങ്ങനെ കുട്ടികളെ ചേർത്തുനിർത്തുകയാണ് വേണ്ടതെന്നും സുജാത പറഞ്ഞു.

വനിതാ വേദി പ്രസിഡന്റ് വി.വി ശാരിക അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.വി ഹേന സ്വാഗതവും പി.ടി അനിത നന്ദിയും പറഞ്ഞു. തുടർന്ന് വനിതകൾ അവതരിപ്പിച്ച കലാകായിക പരിപാടികൾ അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NADAKAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.