കരുനാഗപ്പള്ളി : പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നും അദ്ധ്യാപന നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നും കെ.പി.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
അദ്ധ്യാപനം സമൂഹത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന ഒരു തൊഴിലായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, ഭിന്നശേഷി സംവരണം പരിഹരിച്ച് അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, മുടങ്ങി കിടക്കുന്ന പി.എസ്.സി അദ്ധ്യാപക നിയമനം നടത്തുക, പ്രീ പ്രൈമറി അദ്ധ്യാപകർക്ക് ശമ്പള സ്കെയിൽ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ സമ്മേളനം പാസാക്കി. ഉപജില്ല പ്രസിഡന്റ് അനീസ് അദ്ധ്യക്ഷനായി. പി.മണികണ്ഠൻ, വൈ.നാസറുദ്ദീൻ, ബിനോയി ആർ കല്പകം , വിനോദ് പിച്ചിനാട്ട്, എ.എം.ലാൽ , കെ.ബാബു, ജെ.ഹരിലാൽ, ദീപ്തി, അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |