ചാത്തന്നൂർ: പട്ടികജാതി സങ്കേതങ്ങളിൽ ജില്ലാപഞ്ചായത്ത് സോളാർ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ജില്ലാപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിളക്കുകൾ സ്ഥാപിച്ചത്. മരുതിക്കോട്, ഇടനാട് കവണാപ്പള്ളി, മലയാറ്റൂർക്കോണം, കാടിയാതിത്തറ, ഉളിയനാട് തുടങ്ങിയ കോളനികളിലാണ് സൗരോർജ വിളക്കുകൾ സ്ഥാപിച്ചത്.
ചിറക്കര ഗ്രാമപഞ്ചായത്ത് കോളേജ് വാർഡിലെ ഉളിയനാട് വേടൻ കോളനിയിൽ സ്ഥാപിച്ച സോളാർ മിനിമാസ്റ്റ് ലൈറ്റ് ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വിനിതാദീപു അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം എൻ.ശർമ്മ, ചിറക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.ആർ.ദീപു, ഷീജ, ശശിധരൻ പിള്ള, സുനിത, അജു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |