ഹർജിക്കാരൻ ഇത്രയും വികാരഭരിതനാകേണ്ടതില്ല
മോദിക്കെതിരെ 'തേൾ" പരാമർശം നടത്തിയെന്ന ആരോപണത്തിൽ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശശി തരൂർ എം.പി 'ശിവലിംഗത്തിൽ തേൾ' പരാമർശം നടത്തിയെന്നാരോപിച്ച് നൽകിയ മാനനഷ്‌ടക്കേസ് പിൻവലിച്ചു കൂടേയെന്ന് ഹർജിക്കാരനോട് സുപ്രീംകോടതി. പരാതിക്കാരനായ ഡൽഹി ബി.ജെ.പിയിലെ പ്രാദേശിക നേതാവ് രാജീവ് ബബ്ബറിനോടാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ
ചോദ്യം. വിഷയത്തിൽ ഇത്രയധികം വികാരഭരിതനാകേണ്ടതില്ല. ഭരണാധികാരികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ജഡ്‌ജിമാർക്കും ഇതെല്ലാം നേരിടാൻ കഴിയുന്ന തൊലിക്കട്ടിയുണ്ടെന്ന് കോടതി പറഞ്ഞു. ഡൽഹി റൗസ് അവന്യു കോടതിയിലെ മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്ന തരൂരിന്റെ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വാദം കേൾക്കണമെന്ന് ബി.ജെ.പി നേതാവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതോടെ കേസ് പരിഗണിക്കുന്നത് മാറ്റി. 2018ൽ ബംഗളൂരു സാഹിത്യോത്സവത്തിലാണ് വിവാദ പരാമർശമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |