കരുനാഗപ്പള്ളി: എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം നേതൃ പരിശീലന ക്യാമ്പ് ജില്ലാ സെക്രട്ടറി എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. താജ് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ പ്രസിഡന്റ് മഹേഷ് ജയരാജ് അദ്ധ്യക്ഷനായി. സെക്രട്ടറി യു.കണ്ണൻ സ്വാഗതം പറഞ്ഞു. ഷിഹാൻ ബഷി രക്തസാക്ഷി പ്രമേയവും രശ്മി അംജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കൊൺസിൽ അംഗം രാജേഷ് ചിറ്റൂർ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ജഗത് ജീവൻ ലാലി, മണ്ഡലം അസി.സെക്രട്ടറി കെ.ശശിധരൻ പിള്ള, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റ് മഹേഷ് ജയരാജ് ( പ്രസിഡന്റ്), എസ്.സജിത , അജാസ് എസ്.പുത്തൻപുരയിൽ, ആർ.രാജേഷ് കന്നേറ്റി, എം.അൻസർ ജമാൽ (വൈസ് പ്രസിഡന്റുമാർ), യു.കണ്ണൻ ( സെക്രട്ടറി) ഷിഹാൻ ബഷി, രഷ്മി അംജിത്ത്, ആർ.അഖിൽ , എം.മനോജ് ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |