കൊല്ലം: ജില്ലയിൽ വനിതാഹോംഗാർഡുകളുടെ നിലവിലുളളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈനിക/അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവർക്കും കേരളാപൊലീസ്, ഫയർ ആൻഡ് റെസ്കൂ, ജയിൽ, ഫോറസ്റ്റ്, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം സർവീസിൽ നിന്ന് വിരമിച്ച എസ്.എസ്.എൽ.സി /തത്തുല്യ യോഗ്യതയുള ശാരീരിക ക്ഷമതയുളളവർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, സർവീസിൽ നിന്ന് വിരമിച്ചതിന്റെ ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. 35 വയസ് പൂർത്തിയായതും 58 കഴിയാനും പാടില്ല. അപേക്ഷകർ വകുപ്പ് നടത്തുന്ന കായിക ക്ഷമതാ പരീക്ഷ വിജയിക്കേണ്ടതാണ്. അപേക്ഷ ഫോമിനും വിശദ വിവരങ്ങൾക്കും സമീപത്തുളള ഫയർ ആൻഡ് റെസ്ക സ്റ്റേഷനുമായോ 9497920062 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം. അപേക്ഷകൾ മാർച്ച് 10 വൈകുന്നേരം 5 ന് മുമ്പ് ലഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |