കൊല്ലം: പതിമുന്നൂകാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വൃദ്ധൻ പിടിയിലായി. കുരീപ്പുഴ സെമിനാ മൻസിലിൽ അബൂബക്കറാണ്(72) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വർഷം അവസാനത്തോടെ പ്രതിയുടെ വീട്ടിൽ എത്തിയ കുട്ടിയെ പരിചയം മുതലെടുത്ത് അബൂബക്കർ ലൈംഗികമായി ഉപദ്രവിക്കുകയും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീടും ഇയാൾ സമാനമായ രീതിയിൽ കുട്ടിയെ ഉപദ്രവിക്കാനുള്ള ശ്രമം നടത്തി. വിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കളുടെ നിർദ്ദേശാനുസരണം കുട്ടി വെസ്റ്റ് പൊലീസിൽ മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി ഒളിവിൽ പോയി. ഒളിവ് കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് കഴിഞ്ഞ ദിവസം സ്ഥലത്ത് പോയി പ്രതിയെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |