കൊല്ലം: റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ വെട്ടിത്തിരിച്ച കെ.എസ്.ആർ.ടി.സി വോൾവോ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചുകയറി. കാവനാട് വള്ളിക്കീഴിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ബസിന്റെ വശം തട്ടി സ്കൂട്ടർ യാത്രികയ്ക്ക് നിസാര പരിക്കേറ്റു.
ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ദേശീയ പാതയോരത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ആലാട്ട്കാവ് ക്ഷേത്രത്തിലെ ആർച്ചിന് മുന്നിലെ കാണിക്കവഞ്ചിയും സുകുമാരവിജയം കരയോഗ മന്ദിരത്തിന്റെ ഗേറ്റും അപകടത്തിൽ തകർന്നു. പുലർച്ചെ ആയതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നു. അതിനാൽ വൻ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് ഇളകി മാറി, ടി.വി കേബിളുകളും തകർന്നു. റിക്കവറി വാഹനമെത്തിച്ച് ബസ് എടുത്ത് മാറ്റി തടസപ്പെട്ട ഗതാഗതം പിന്നീട് പുന:സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |