ചാത്തന്നൂർ: ദേശീയപാത വികസത്തിന്റെ ഭാഗമായുള്ള ഓടനിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് ഗൃഹനാഥന് ഗുരുതര പരിക്ക്. ചാത്തന്നൂർ താഴം തെക്ക് പുത്തൻ വിളവീട്ടിൽ ഉണ്ണികൃഷ്ണപിളളയാണ് (54) അപകടത്തിൽപ്പെട്ടത്. ചാത്തന്നൂർ പഴയ പോസ്റ്റ് ഒാഫീസ് ജംഗ്ഷന് സമീപം ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.
രാവിലെ ആറുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകളാണ് തലകീഴായി മറിഞ്ഞ ബൈക്ക് ആദ്യം കണ്ടത്. സമീപത്ത് എത്തി മൊബൈൽ പ്രകാശിച്ചപ്പോഴാണ് കുഴിയിൽ അപകടത്തിൽപ്പെട്ട ആളെ കാണുന്നത്. സമീപത്തെ വീട്ടുകാരെത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കൊട്ടിയത്തെയും മേവറത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും കണ്ണിനേറ്റ പരിക്ക് ഗുരുതമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |