ചാത്തന്നൂർ: പൊലീസ് സ്റ്റേഷനോട് ചേർന്ന് ആൾ പാർപ്പില്ലാത്ത പറമ്പിൽ അടിത്തറ ഇളകി റോഡിലേക്ക് തകർന്നു വീഴും വിധം അപകടത്തിലായ കെട്ടിടം പൊളിച്ചു മാറ്റി.
സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ റവന്യു അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. അടിയന്തരമായി കെട്ടിടം പൊളിച്ചു മാറ്റണമെന്ന് റവന്യു അധികൃതർ ഉടമയോട് ആവശ്യപ്പെടുകയും തഹസിൽദാർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
തുടർന്ന് അടിത്തറ കെട്ടി ഉറപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും കെട്ടിടം റോഡിലേക്ക് തകർന്നു വീഴുമെന്ന് ഉറപ്പായതോടെ പൊളിച്ചുമാറ്റുകയായിരുന്നു. യഥാസമയം ഉചിതമായ നടപടി സ്വീകരിച്ച റവന്യു അധികാരികളെ സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി.ദിവാകരന്റെ നേതൃത്വത്തിൽ ഷാജി ചെറിയാൻ, സുഭാഷ് പുളിക്കൻ, ഡി.ഗിരികുമാർ എന്നിവർ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |