കൊല്ലം: താമരക്കുളത്തെ പൊളിഞ്ഞ് കിടക്കുന്ന റോഡ് രണ്ടുവർഷമായിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ ഉന്തുവണ്ടി തള്ളി പ്രതിഷേധിച്ചു.സമരം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷനായി. ഉദ്ഘാടനത്തിന് ശേഷം യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി യു.ഗോപകുമാർ, വൈസ് പ്രസിഡന്റ് രാജ്മോഹൻ വാളത്തുംഗൽ, സെക്രട്ടറിമാരായ ബിനു വടക്കേവിള, പ്രവീൺ പാരിപ്പള്ളി, ജില്ലാ ട്രഷറർ അഭിജിത് അശ്രാമം, വനിതാ കോഓർഡിനേറ്റർ രഞ്ജിത, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശംഭു, ചിപ്പി സൂറത്ത്, വിജേഷ് പട്ടാഴി, ശരത്, അബിൻ മണ്ഡലം പ്രസിഡന്റുമാരായ രാഹുൽ കാര്യറ, ബിനോയ് മാത്യൂസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |