കൊല്ലം: കൺസ്യൂമർ വിജിലൻസ് സെന്ററും പനയം ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച ഉപഭോക്തൃ, ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ കൺസ്യൂമർ വിജിലൻസ് ചെയർമാൻ എസ്.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഡോ.ആർ.രാജശേഖരൻ നായർ അദ്ധ്യക്ഷനായി. 'ഉപഭോക്താക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ' എന്ന വിഷയത്തിൽ സിവിൽ സപ്ലൈസ് ഓഫീസർ ജി. എസ്.ഗോപകുമാറും 'ലഹരിയുടെ അത്യാപത്ത് ' എന്ന വിഷയത്തിൽ
ജി.ജയകൃഷ്ണനും ക്ലാസുകൾ നയിച്ചു. ഷീല ജഗദരൻ, ടി.എഫ്.ജോസഫ്, ജയശ്രി മധുലാൽ, ടി.സി.ഭദ്രൻ, പ്രിയശ്രീ, ജിതു, മഠത്തിൽ രാജേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |