കൊല്ലം : കർഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ 60 വയസ് കഴിഞ്ഞ
2017 ഡിസംബർ വരെ അതിവർഷാനുകൂല്യത്തിനുള്ള അപേക്ഷ സമർപ്പിച്ച്, ആനുകൂല്യം കൈപ്പറ്റാത്ത രേഖകൾ ഹാജരാക്കാനുള്ളവർ കൈപ്പറ്റ് രസീത്, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും ഫോൺ നമ്പറും കൊല്ലം കർഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസിൽ ഹാജരാക്കണമെന്ന് ജില്ലാഎക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. പേരിലോ, മേൽവിലാസത്തിലോ വ്യത്യാസമുള്ളവർ വാർഡ് മെമ്പറുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കണം.
മരണമടഞ്ഞ അംഗങ്ങളുടെ അവകാശികൾ മരണസർട്ടിഫിക്കറ്റിന്റെ കോപ്പി, റേഷൻകാർഡ്, വിവാഹസർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും രണ്ട് രേഖകൾ ഹാജരാക്കണം. ഫോൺ : 0474 2766843, 2950183.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |