കൊല്ലം: വളർത്തുമൃഗങ്ങളുടെ വേനൽക്കാല പരിചരണത്തിൽ ജാഗ്രത പുലർത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ്. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്ന് നുരയും പതയും വരൽ, വായ തുറന്ന് ശ്വസനം, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽപെട്ടാൽ ഉടൻ ചികിത്സ നൽകണം.
സൂര്യാഘാതമേറ്റാൽ ഫസ്റ്റ് എയ്ഡ് ചികിത്സയായി വെള്ളം നനച്ച് നന്നായി തുടയ്ക്കണം. കൂടാതെ, ധാരാളം വെള്ളം കുടിക്കാൻ നൽകണം. രോഗലക്ഷണങ്ങൾ കണ്ടാൽ വെറ്ററിനറി ഡിസ്പെൻസറിയിൽ ചികിത്സ തേടണം. കറവപ്പശുക്കൾക്ക് 80 മുതൽ 100 ലിറ്റർ വെള്ളം ദിവസവും നൽകണം. വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും സജ്ജമാക്കണം. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ തുറസായ സ്ഥലത്ത് കെട്ടിയിടരുത്. പച്ചപ്പുല്ല്, ഈർക്കിൽ മാറ്റിയ പച്ച ഓല, പനയോല എന്നില നൽകണം. കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തുക. നായ്ക്കൾ, പൂച്ചകൾ, കിളികൾ എന്നിവയെ കാറിൽ അടച്ചിട്ട് കൊണ്ട് പോകരുതെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.കെ.അജിലാസ്റ്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |