പുനലൂർ: കിണറ്റിൽ വീണ യുവതിയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കരവാളൂർ പഞ്ചായത്തിലെ ചരുവിള പുത്തൻ വീട്ടിൽ കൂനം കുഴിയിൽ വീണ (25 ) ആണ് വീടിന് സമീപത്തുള്ള 35 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. പുനലൂർ അഗ്നി രക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ സേന കിണറ്റിൽ നിന്ന് സ്ത്രീയെ രക്ഷപ്പെടുത്തി പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അശോകൻ, ഫയർമാൻമാരായ ഷംനാദ്, പ്രജിത്ത്, രമേശ് കുമാർ , സുജേഷ്, കണ്ണൻ ലാൽ ഡ്രൈവർമാരായ മനോജ്, അലോഷ്യസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |