കൊല്ലം: തയ്യൽ മേഖലയിൽ പണിയെടുക്കുന്ന, ക്ഷേമനിധിയിൽ അംഗങ്ങളായ എല്ലാ തൊഴിലാളികൾക്കും ഇ.എസ്.ഐ പരിരക്ഷ ഏർപ്പെടുത്തണമെന്ന് തയ്യൽ തൊഴിലാളി കൂട്ടായ്മയായ എവർഗ്രീൻ ടെയ്‌ലേഴ്‌സ് സൊസൈറ്റി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
തൊഴിൽ സ്ഥാപനങ്ങൾ മെച്ചപ്പെടുത്താൻ ഉപാധികളില്ലാതെ കുറഞ്ഞ പലിശയ്ക്ക് വ്യക്തിഗത, ജെ.എൽ.ജി ലോണുകൾ ലഭ്യമാക്കാൻ പൊതുമേഖലാ ബാങ്കുകൾ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജെ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ അദ്ധ്യക്ഷനായി. മഞ്ചു കുമ്മല്ലൂർ, ലതിക കുമാരി, ടി.ബിനു, സൈന, സിത്താര, ജോസ് അയത്തിൽ, ജിത്തുഷ, മാജിദ ബീവി, കരുണ, രജനി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പേരൂർ ശശിധരൻ (പ്രസിഡന്റ്), മഞ്ചു കുമ്മല്ലൂർ (സെക്രട്ടറി), ലതിക കുമാരി, വത്സല, ജോസ് അയത്തിൽ (വൈസ് പ്രസിഡന്റ്), സിത്താര, രാജലക്ഷ്മി, യമുനദേവി (ജോ. സെക്രട്ടറി), ടി.ബിനു (ട്രഷറർ) ഉൾപ്പെടെ 21 അംഗ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |